മനാമ: സ്ത്രീ കൂട്ടായ്മയായ വിമൻ അക്രോസ്ൻറെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഫോർ ദി ബ്ലൈന്റിന് സംഭാവന കൈമാറി. സ്ഥാപക പങ്കാളി സുമിത്ര പ്രവീൺ ഉൾപ്പെടെയുള്ള വിമൻ അക്രോസ് പ്രതിനിധികളാണ് സംഭാവന കൈമാറിയത്. ക്രിസ്മസ് പ്രവർത്തനങ്ങളുടെ ഭാഗമായി വിമൻ അക്രോസ് ഡിസംബറിൽ ഒരു ചാരിറ്റി ബേക്ക് വിൽപ്പനയിലൂടെ ഫണ്ട് സ്വരൂപിച്ചിരുന്നു. ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഫോർ ദി ബ്ലൈന്റിനെ സഹായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ചാരിറ്റി സംരംഭത്തെ പിന്തുണച്ച വനിതാ ബേക്കർമാർക്കും പ്രതിനിധികൾ നന്ദി പറഞ്ഞു.
സംഭാവന നൽകിയ വിമൻ അക്രോസിനെ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഫോർ ദി ബ്ലൈന്റ് ചെയർമാൻ ഹുസൈൻ അൽഹുലൈബി അഭിനന്ദിച്ചു. മതപരവും വംശീയവും ദേശീയവുമായ വ്യത്യാസങ്ങൾ പരിഗണിക്കാതെ സഹായിക്കുകയെന്ന തത്വമാണ് ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷന്റെ പ്രധാന സാമ്പത്തിക വിഭവം സംഭാവനകളാണ്, അതിനാൽ കൂടുതൽ സംഭാവനങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് പബ്ലിക് അഫയേഴ്സും മാധ്യമ മേധാവിയുമായ മൈതം മദൻ പറഞ്ഞു.