കർഷക സമരം 100-ാം ദിനത്തിലേക്ക്; സമരപന്തലിൽ മരിച്ചത് 108 കർഷകർ

farm law

ന്യൂഡൽഹി: കർഷക സമരം 100-ാം ദിവസത്തിലേക്ക്. കര്‍ഷകരുടെ സമരം തുടങ്ങിയിട്ട് നാളേക്ക് 100 ദിവസമാകും. ഡിസംബറിലെയും ജനുവരിയിലെയും മരംകോച്ചുന്ന തണുപ്പിൽ 108 കര്‍ഷകരാണ് സമരപന്തലിൽ മരിച്ചതെന്ന് സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു. കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തിയ 11 ചര്‍ച്ചകളും പരാജയപ്പെട്ടു. ജനുവരി 26 ലെ സംഭവങ്ങൾക്ക് ശേഷം കര്‍ഷകരുമായി ഇതുവരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല.

നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കര്‍ഷകരുടെ ആവേശത്തിന് ഒട്ടും കുറവില്ല. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങൾ സമരത്തിന്‍റെ മാറ്റ് കുറച്ചെങ്കിലും ഇപ്പോൾ സമരപന്തലുകൾ പഴയ ആവേശത്തിൽ തന്നെയാണ്. സ്ത്രീകളടക്കമുള്ള കര്‍ഷകരുടെ പുതിയ സംഘങ്ങൾ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. 100 ദിവസം തികയുന്ന നാളെ മനേസര്‍ എക്സ്പ്രസ്പാത ഉപരോധവും മാർച്ച് 8ന് മഹിള മഹാപഞ്ചായത്തും നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!