മനാമ: ഹിദ്ദിലെ ഡ്രൈ ഡോക്ക് ഹൈവേയിൽ വച്ചുണ്ടായ സൈക്കിൾ അപകടത്തിൽ മലയാളി വിദ്യാർഥി മരണപ്പെട്ടു. കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് ഹനീൻ(19) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച സൈക്കിളിൽ കാർ ഇടിക്കുകയായിരുന്നു.
പീസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഡയറക്ടറും ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹിയും ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) അംഗവുമായ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി എം.എം ഹനീഫിൻ്റെ മകനാണ്. തുടർപഠനത്തിനായി അടുത്തിടെയാണ് ഹനീൻ നാട്ടിൽ നിന്ന് ബഹ്റൈനിൽ എത്തിയത്. പിതാവും മാതാവും ഏതാനും ദിവസം മുമ്പ് ചികിൽസക്ക് വേണ്ടി നാട്ടിലേക്ക് പോയിരുന്നു.
മരണ വിവരം അറിഞ്ഞ് ബി.കെ.എസ്.എഫ്, ബി.എം.ബി.എഫ്, കെ.എം.സി.സി പ്രവർത്തകരും കമ്പനി അധികൃതരും സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ എത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
An Asian cyclist, 19, died in a traffic accident on the Dry Dock highway in Hidd. Relevant procedures are being taken.
— Ministry of Interior (@moi_bahrain) March 5, 2021