മനാമ: ബഹ്‌റൈൻ സംസ വനിതാ വേദിയുടെ പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡണ്ടായി സിത്താര മുരളീകൃഷ്ണനും സെക്രട്ടിയായി അമ്പിളി സതീഷും ട്രഷറർ ആയി ഗീത ബാലുവുമാണ് ചുമതലയേറ്റത്. 01-03-2019 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടന്ന മൂന്നാമത് വാർഷിക ജനറൽ ബോഡിയിൽ നിരവധി കുടുംബിനികൾ പങ്കെടുത്തു. ഉപദേശക സമിതി അംഗം ശ്രീ: മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയതു. ശ്രീമതി ബീന ജിജോ സ്വാഗതവും, പ്രസിഡണ്ട് ഇൻഷ റിയാസ് അദ്ധ്യക്ഷയും, സിക്രട്ടറി നിർമ്മല ജേഖബ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച കാൻസർ രോഗ ബോധവൽക്കരണ ക്ലാസ് ഏറെ ശ്രദ്ധേയമായി. ക്ലാസ് നടത്തിയത് സൽമാനായ ഹോസ്പിറ്റൽ ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർ ശ്രീമതി നിഷ പിള്ളയായിരുന്നു. തുടർന്ന് സദസിൽ നിന്നും ഉയർന്ന് വന്ന എല്ലാ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും മറുപടി നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സാംസ മെമ്പർഷിപ്പ് സിക്രട്ടി ശ്രീ ജോയിക്കും കുടുംബത്തിനും, കുട്ടികളുടെ വിഭാഗം സിക്രട്ടി ലീബ ജേഖ ബിനും ഹൃദ്യമായ യാത്ര അയപ്പ് നൽകി. ആശംസകൾ അർപ്പിച്ച് സാംസ പ്രസിഡണ്ട് എ.ജിജോ ജോർജ്, ജനറൽ സിക്രട്ടറി ശ്രീ.റിയാസ്, ട്രഷറർ ബബീഷ്, ചാരിറ്റി കൺവീനർ ശ്രീ’. സി.കെ ബാബുരാജൻ എന്നിവർ സംസാരിച്ചു.