‘പ്രവാസിപ്പൂക്കൾ കൊഴിയുമ്പോൾ’; വീ കെയർ ഫൗണ്ടേഷൻ സാഹിത്യ വിഭാഗം സെമിനാർ സംഘടിപ്പിച്ചു

ഡ്രീം ഗോൾഡ് ജുവല്ലറി & ഡയമൻഡ്‌സ് – ഡിസൈൻട്രാക്ക് അഡ്വെർടൈസിംഗ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വീ കെയർ ഫൌണ്ടേഷൻ സാഹിത്യവിഭാഗം ” പ്രവാസിപൂക്കൾ കൊഴിയുമ്പോൾ” എന്ന സെമിനാർ സംഘടിപ്പിച്ചു. പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് മെഴുകുതിരി നാളങ്ങൾ തെളിയിച്ചു. പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ട സെമിനാറിൽ ബഹ്‌റൈൻ ഫ്രണ്ട്‌സ് അസോസിയേഷൻ ഭാരവാഹിയും, പലിശ രഹിത സമിതി അംഗവുമായ ശ്രീ. സഈദ് റമദാൻ നഖ്‌വി വിഷയം അവതരിപ്പിച്ചു സംസാരിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകരായ ശ്രീ. ഷമീർ ( മാധ്യമം ), രാജീവ്‌ വെള്ളിക്കോത്ത് (4pm), ശ്രീ. ഷാഫി (ബഹ്‌റൈൻ വാർത്ത ) സാമൂഹിക പ്രവർത്തകനായ സാം അടൂർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ബഹ്‌റൈനിലെ യുവ കലാകാരന്മാരായ ശ്രീ. രാജീവ്‌ കെ പി, അശ്വതി രാജീവ്‌, ആൽബം – ഷോർട് ഫിലിം സംവിധായകനും, ഫോട്ടോഗ്രാഫറുമായ ശ്രീ. ഫഹദ് അസ്സബ്‌ എന്നിവരെ ആദരിച്ചു. പ്രസിഡന്റ്‌ റെജി വര്ഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി രതിൻ നാഥ് സ്വാഗതവും, സാഹിത്യ വിഭാഗം കൺവീനർ കെ കെ അറുമുഖൻ നന്ദിയും രേഖപ്പെടുത്തി.