bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ നിന്നും കോവിഡ് കാലത്ത് ചിത്രീകരിച്ച ഫീച്ചർ ഫിലിം ‘നിയതം’ റിലീസിങ്ങിന് ഒരുങ്ങുന്നു

0001-17875941598_20210306_121854_0000

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം ഫി​ലിം ക്ല​ബ്​ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​ത്രീ​ക​രി​ച്ച ഒ​രു​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഫീ​ച്ച​ർ ഫി​ലിം ‘നി​യ​തം’ റി​ലീ​സി​ങ്ങി​ന് ഒ​രു​ങ്ങു​ന്നു.

തൃ​ശൂ​രി​ലെ ദേ​വ​സൂ​ര്യ ക​ലാ​വേ​ദി ആ​ൻ​ഡ്​ പ​ബ്ലി​ക് ലൈ​ബ്ര​റി മാ​ർ​ച്ച്‌ 12 മു​ത​ൽ 14വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത്​ ഗ്രാ​മീ​ണ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഉ​ദ്‌​ഘാ​ട​ന ചി​ത്ര​മാ​യി ‘നി​യ​തം’ പ്ര​ദ​ർ​ശി​പ്പി​ക്കും.

റി​ലീ​സി​ങ്ങി​ന് മു​ന്നോ​ടി​യാ​യി ച​ല​ച്ചി​ത്ര​ത്തിൻ്റെ ടീ​സ​ർ റി​ലീ​സി​ങ്​ ഞാ​യ​റാ​ഴ്​​ച​ വൈ​കീ​ട്ട് ഏ​ഴി​ന്​ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള നി​ർ​വ​ഹി​ക്കും. കോ​വി​ഡ്​ കാ​ല​ത്തെ പ്ര​വാ​സി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും മ​നോ​സം​ഘ​ർ​ഷ​ങ്ങ​ളും കു​ടും​ബ​പ​ശ്ചാ​ത്ത​ല​വും കോ​ർ​ത്തി​ണ​ക്കി ഒ​രു​ക്കി​യ ഈ ​ചി​ത്ര​ത്തി​ൻ്റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്​ രാ​ജേ​ഷ് സോ​മ​ൻ പു​വ്വ​ത്തൂ​ർ ആ​ണ്. ജീ​വ​ൻ പ​ത്മ​നാ​ഭ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച ഒ​രു​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ ബ​ഹ്​​റൈ​നി​ലാ​ണ്​ ചി​ത്രീ​ക​രി​ച്ച​ത്.

ബ​ഹ്​​റൈ​നി​ൽ ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി, വി​നോ​ദ് അ​ലി​യ​ത്ത്‌, ബി​നോ​ജ് പാ​വ​റ​ട്ടി, ഉ​ണ്ണി എ​ന്നി​വ​രാണ് ചിത്രത്തിൽ മു​ഖ്യ​വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!