കെ.ജി. ബാബുരാജന് ഗ്ലോബൽ ഇന്ത്യൻ ഓഫ്​ ദി ഇയർ പുരസ്​കാരം

0001-17892800974_20210306_215411_0000

മനാമ: ഏ​ഷ്യ വ​ൺ മാ​ഗ​സി​ൻറെ ​ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഓ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്​​കാ​ര​ത്തി​ന്​ പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി കെ.​ജി. ബാ​ബു​രാ​ജ​നെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ൻ​ജി​നീ​യ​റി​ങ്​ രം​ഗ​ത്ത്​ നാ​ലു​ ദ​ശാ​ബ്​​ദ​ത്തോ​ളം നീ​ണ്ട അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള കെ.​ജി. ബാ​ബു​രാ​ജ​ൻറെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ നേ​ട്ട​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ 2020-21 വ​ർ​ഷ​ത്തെ പു​ര​സ്​​കാ​ര​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കു​ന്ന അ​മേ​രി​ക്ക ആ​സ്​​ഥാ​ന​മാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ സ​ർ​വി​സ​സി​ൽ അം​ഗ​മാ​യ ഏ​ക ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ ഇ​ദ്ദേ​ഹം. കേ​ന്ദ്ര സ​ർ​ക്കാ​റി​ൻറെ ഈ ​വ​ർ​ഷ​ത്തെ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡും ബി.​കെ.​ജി ഹോ​ൾ​ഡി​ങ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റാ​യ കെ.​ജി. ബാ​ബു​രാ​ജ​നെ തേ​ടി എ​ത്തി​യി​രു​ന്നു. ബ​ഹ്​​റൈ​ൻറെ സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ തൻ്റെ​താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്​ അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഓ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്​​കാ​രം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!