സാമുദായിക ധ്രുവീകരണത്തെ ചെറുക്കണം: ഐ സി എഫ് ബഹ്‌റൈൻ

icf

മനാമ: സാമുദായിക ധ്രുവീകരണത്തിലൂടെ ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളെക്കുറിച്ചു കേരളീയ സമൂഹം ജാഗ്രത പാലിക്കണമെന്ന് ഐ സി എഫ് വാർഷിക കൗൺസിൽ ആവശ്യപ്പെട്ടു.

ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ വർഗീയത ആളിക്കത്തിക്കാന്‍ സഹായകമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ മതേതര വിശ്വാസികൾ ഒറ്റക്കെട്ടാവണം. മതേതരത്വവും മതസഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമാണ് കേരളത്തിൻ്റേത്. വിവിധ കാരണങ്ങളാൽ ഉത്തരേന്ത്യയിലാകമാനം വര്‍ഗീയതയും സാമുദായിക കലാപവും ശക്തി പ്രാപിച്ചപ്പോഴും കേരളത്തെ അത് കാര്യമായി സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്തിരുന്നില്ല. എന്നാലിപ്പോൾ അധികാരത്തിലേറാൻ വർഗീയ അജണ്ടയും വർഗീയ നീക്കവും നടത്താൻ മുഖ്യധാരാ രാഷ്ട്രീയ സംഘങ്ങൾ പോലും തയാറാവുന്ന അവസ്ഥ രൂപപ്പെടുന്നത് ആശങ്കാജനകമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്ന ഇത്തരം നീക്കങ്ങളെ തള്ളിക്കളയുന്നതിനു പകരം ചില പൊതുധാരാ മാധ്യമങ്ങളും ഈ പ്രചാരണങ്ങള്‍ ഏറ്റെടുക്കുന്നുവെന്നത് ഗൗരവതരമാണ്. കേരളത്തിൻ്റെ സൗഹൃദപൂർണ്ണമായ സാമൂഹികാന്തരീക്ഷം കലുഷമാക്കുന്ന എല്ലാ തരത്തിലുള്ള നീക്കങ്ങളെയും പ്രതിരോധിക്കാന്‍ മതേതതത പ്രസ്ഥാനങ്ങളടക്കം എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങേണ്ടതുണ്ടെന്ന് ഐ സി എഫ് കൗൺസിൽ അഭിപ്രായപ്പെട്ടു.

ഐ സി എഫ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡണ്ട് ഈ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, കൗൺസിൽ കൺട്രോളർ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എസ് വൈ എസ് സംസ്ഥാന ഫൈനാൻസ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സയ്യിദ് ഹബീബ് കോയ തങ്ങൾ ജിദ്ദ, മമ്പാട് അബ്ദുൽ അസീസ് സഖാഫി യു എ ഇ, കരീം ഹാജി മേമുണ്ട ഖത്തർ, നിസാർ സഖാഫി ഒമാൻ, ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി യു എ ഇ, അലവി സഖാഫി തെഞ്ചേരി കുവൈത്ത്, മുജീബ് എ ആർ നഗർ സൗദി, എം സി കരീം ഹാജി ബഹ്‌റൈൻ, മഖ്ബൂൽ സഖാഫി മലേഷ്യ, ശഫീഖ് ബുഖാരി ഒമാൻ, ഹമീദ് പരപ്പ അബുദാബി, ബഷീർ പുത്തൂപാടം ഖത്തർ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!