bahrainvartha-official-logo
Search
Close this search box.

ആഗോള ആരോഗ്യ വെല്ലുവിളികൾക്കിടയിൽ 2021ലെ ട്രാ​ഫി​ക് വാ​രാ​ച​ര​ണ​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം

TRAFFIC

2021ൽ ട്രാ​ഫി​ക് വാ​രാ​ച​ര​ണം മെ​ച്ച​പ്പെ​ട്ട രൂ​പ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ആഗോള ആരോഗ്യ വെല്ലുവിളികൾക്കിടയിലാണ് വാ​രാ​ച​ര​ണം വരുന്നതെന്നും ട്രാഫിക് ജ​ന​റ​ൽ ബ്രിഗേഡിയർ ഡയറക്ടർ ശൈ​ഖ് അ​ബ്​​ദു​റ​ഹ്മാ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്‍ വ​ഹാ​ബ് ആ​ല്‍ ഖ​ലീ​ഫ പറഞ്ഞു. 

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ല​ഫ്. കേ​ണ​ല്‍ ശൈ​ഖ് റാ​ഷി​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ട്രാ​ഫി​ക് മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക​യും അ​തി​ന്റ് ഫ​ല​മാ​യി റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യു​ക​യും ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പറഞ്ഞു.

 ഇന്ന് മാർച്ച്7  ഞാ​യ​റാ​ഴ്​​ച മു​ത​ൽ മാർച്ച് 11 വ​രെ​യാ​ണ്​ ഈ ​വ​ർ​ഷ​ത്തെ ട്രാ​ഫി​ക്​ വാ​രാ​ച​ര​ണം. ഇ-സേവനങ്ങൾ, ട്രാഫിക് അവബോധം, പൊതുജനങ്ങളുടെ പങ്കാളിത്തം എന്നിവയിൽ ഡയറക്ടറേറ്റ് നേട്ടം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ട്രാഫിക് അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ 30 വർഷമായി തുടരുന്ന മാധ്യമ പ്രചാരണങ്ങളെക്കുറിച്ചും ഇ-സേവനങ്ങളുടെ ആവശ്യം 43% വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​മാ​യും സ​ര്‍ക്കാ​ര്‍ അ​തോ​റി​റ്റി​ക​ളും മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ച് ട്രാ​ഫി​ക് വാ​രാ​ച​ര​ണം വി​ജ​യി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!