ബഹ്‌റൈൻ ഡ്രൈവർമാരെ ആദരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ട്രാഫിക് വീക്ക് 2021ന്റെ ഭാഗമായാണ് നിയമങ്ങൾ പാലിക്കുന്ന പ്രതിജ്ഞാബദ്ധരായ ഡ്രൈവർമാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന അനുമോദന ചടങ്ങ് ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്ക് ക്ലീൻ ട്രാഫിക് റെക്കോർഡിന് ഒപ്പം നന്ദി കത്തും സമ്മാനങ്ങളും നൽകും. കോവിഡ് 19 മുൻകരുതൽ നടപടികൾ കണക്കിലെടുത്ത് ട്രാഫിക് പട്രോളിംഗ് സംഘം ഡ്രൈവർമാരുടെ വീടുകളിൽ എത്തി ഹോണറുകൾ നൽകി. ബഹ്‌റൈൻ നാഷണൽ ഇൻഷുറൻസ് കമ്പനി ഹോണറുകൾ ലഭിച്ച ഡ്രൈവർമാർക്ക് സൗജന്യമായി ഇൻഷുറൻസ് നൽകും.