bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കിരീടാവകാശി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്​ച നടത്തി  

hrh

ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും  പ്രതിരോധമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനെ സന്ദർശിച്ചു. ഇരുവരും ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴം ഉയർത്തിക്കാട്ടുകയും വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്തു. 

സൗദി അറേബ്യയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ബഹ്‌റൈന്റെ സമ്പൂർണ്ണ പിന്തുണ അറിയിക്കുകയും മാനവികതയെ സേവിക്കുന്നതിലും അറബ് നീതിക്കും അവകാശങ്ങൾക്കും പിന്തുണ നൽകുന്നതിലും സൗദി അറേബ്യയുടെ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു. ദേശീയ ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, സൗദി അറേബ്യയിലെ ബഹ്‌റൈൻ അംബാസഡർ ഷെയ്ഖ് ഹമൂദ് ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!