കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ വിവിധ മേഖലകളില്‍ ബഹ്റൈന്‍ വനിതകള്‍ നേടിയ പുരോഗതിയും വളര്‍ച്ചയും വിലയിരുത്തി. വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും ബഹ്റൈന്‍ വനിതാ സുപ്രീംകൗണ്‍സില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു. ബഹ്റൈന്‍ വനിതകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ നേട്ടവും പുരോഗതിയും കൈവരിക്കാന്‍ സാധ്യമായിട്ടുണ്ടെന്ന കാബിനറ്റ് അംഗങ്ങള്‍ പറഞ്ഞു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിലാളികള്‍ക്കായി തൊഴിലുടമകള്‍ ഒരുക്കുന്ന പാര്‍പ്പിടങ്ങള്‍ പരിശോധിക്കാനും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു. സൗദിക്കെതിരെ നടക്കുന്ന ഹൂതികളുടെ തീവ്രവാദ ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. മന്ത്രിസഭ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നവീകരണമുദ്ദേശിച്ച് സാമ്പത്തിക മേഖലയില്‍ വളര്‍ച്ച കൈവരിക്കാൻ കഴിയുന്ന പൂത്തൻ പദ്ധതി തയാറാക്കാന്‍ തീരുമാനിച്ചു. പ്രത്യേക ബിസിനസ് മേഖലയിലുള്ളവര്‍ക്ക് ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാനും കാബിനറ്റ് അനുമതി നൽകി