മനാമ: കമ്മ്യൂണിറ്റി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സുരക്ഷ സ്ഥിരത നിലനിർത്തുന്നതിലും സുരക്ഷാ സമിതിയുടെ പങ്കിനെ ദക്ഷിണ ഗവർണർ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ സമിതിയുടെ മൂന്നാം യോഗത്തിൽ അഭിനന്ദിച്ചു. ദക്ഷിണ ഗവർണർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി സതേൺ ഗവർണർ ബ്രിഗേഡിയർ ഈസ തമർ അൽ ദോസറി ഉൾപ്പെടയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
റിഫ സിവിൽ ഡിഫൻസ് സ്റ്റേഷൻ ചീഫ് ക്യാപ്റ്റൻ മുഹമ്മദ് അൽ ഖാൻ റാസ് സുവൈദിലെ വെയർഹൗസിൽ ഉണ്ടായ തീപിടുത്തത്തെ കുറിച്ചുള്ള അവതരണം നടത്തി. റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് നടത്തുന്ന ശ്രമങ്ങൾ ദക്ഷിണ ഗവർണർ പ്രശംസിച്ചു.