ട്രാ​ഫി​ക്​ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​ട്ടി​ക​ൾ വരച്ച ബോധവത്കരണ ചിത്ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച് ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്

മനാമ: ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ് ട്രാ​ഫി​ക്​ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സീ​ഫ്​ മാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.​ പ്ര​ദ​ർ​ശ​ന​ത്തി​ൽ 30 പെ​യി​ൻ​റി​ങ്ങു​ക​ളും ഇ- ​സ്​​ക്രീ​നി​ൽ 100 പെ​യി​ൻ​റി​ങ്ങു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ബി​ൽ ബോ​ർ​ഡു​ക​ളി​ൽ 20 പെ​യി​ൻ​റി​ങ്ങു​ക​ളും 12 പെ​യി​ൻ​റി​ങ്ങു​ക​ൾ ട്രാ​ഫി​ക്​ ഡ​യ​റ​ക്​​ട​റേ​റ്റിന്റ് വാ​ർ​ഷി​ക ക​ല​ണ്ട​റി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ട്രാ​ഫി​ക്​ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന സ​ന്ദേ​ശ​മാ​ണ്​ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ന​ൽ​കു​ന്ന​ത്. ‘ഒ​രു നി​മി​ഷ​ത്തി​ൽ’ എ​ന്ന കാ​മ്പ​യി​നും വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ട്രാ​ഫി​ക് വാ​രാ​ച​ര​ണം മാർച്ച് 11 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!