ഹോപ്പ് ബഹ്‌റൈൻ 2021 ലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

hope1

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ, 2021 ലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴി നടന്ന പൊതുയോഗത്തിൽ രക്ഷാധികാരി നിസാർ കൊല്ലം അവതരിപ്പിച്ച പാനലിനെ എക്സിക്യൂട്ടീവ് അംഗങ്ങളും, ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് ഐക്യഖണ്ഡേന അംഗീകരിക്കുകയായിരുന്നു.

പ്രസിഡന്റ് ലിജോ വർഗ്ഗീസ്, സെക്രെട്ടറി ഗിരീഷ് ജി പിള്ള , ട്രെഷറർ റിഷിൻ വി. എം എന്നിവരാണ് പുതിയ ഭാരവാഹികൾ. കൂടാതെ വൈസ് പ്രസിഡന്റായി പ്രിന്റു ഡെല്ലിസിനെയും ജോയിൻ സെക്രെട്ടറിയായി ഷാജി എളമ്പിലായിയെയും തെരഞ്ഞെടുത്തു. ചന്ദ്രൻ തിക്കോടി, കെ. ആർ നായർ, നിസ്സാർ കൊല്ലം, ഷബീർ മാഹി, അശോകൻ താമരക്കുളം എന്നിവർ രക്ഷാധികാരികളായി തുടരും. ഹോപ്പുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് 3323 0104 (ലിജോ) ,3777 5801 (ഗിരീഷ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!