മനാമ:മുഹറഖ് മലയാളി സമാജം വനിതാ വിങ് നേതൃത്വത്തിൽ വനിത ദിനം പ്രമാണിച്ച് വനിതാ ദിന സംഗമവും വനിതാ ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടി ബഹ്റൈൻ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഹെഡ്, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും കൂടിയായ ശ്രീമതി ഷെമിലി പി ജോൺ ഉദ്ഘാടനം ചെയ്തു. എം എം എസ് എക്സിക്യൂട്ടീവ് അംഗം ശ്രീമതി ബാഹിറ അനസ് അധ്യക്ഷയായി, ഗൾഫ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ടർ ശ്രീമതി രാജി ഉണ്ണികൃഷ്ണൻ, രക്ഷാധികാരി ശ്രീ ഏബ്രഹാം ജോൺ, മുഹറഖ് മലയാളി സമാജം പ്രസഡന്റ് ശ്രീ അൻവർ നിലമ്പൂർ, സെക്രട്ടറി ശ്രീ ആനന്ദ് വേണുഗോപാൽ നായർ, മുൻ പ്രസിഡൻറ് ശ്രീ അനസ് റഹിം, ജോയന്റ് സെക്രട്ടറി ശ്രീ ലത്തീഫ് കെ, മെമ്പർഷിപ്പ് സെക്രട്ടറി ശ്രീ നിസാർ മാഹി, ഫ്രന്റ്സ് അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി ജമീല, കുടുംബ സൗഹൃദവേദി വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി മിനി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ സെക്രട്ടറി ശ്രീമതി സുജ ആനന്ദ് സ്വാഗതവും എം എം എസ് വൈസ് പ്രസിഡന്റും വനിതാ വിഭാഗം കോർഡിനെറ്ററുമായ ശ്രീമതി ദിവ്യ പ്രമോദ് നന്ദിയും പറഞ്ഞു.









