മനാമ: നാസ്തികതയും മുസ്ലിം പുതുതലമുറയും എന്ന വിഷയത്തിൽ അൽ ഫുർഖാൻ സെന്റർ ബഹ്‌റൈൻ വെബിനാർ നടത്തുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയ്ക്ക് നടക്കുന്ന വെബിനാറിൽ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എംഎം അക്ബർ മുഖ്യ പ്രഭാഷണം നടത്തും. പരിപാടി ബഹ്‌റൈൻ സുന്നി ഔഖാഫ് പ്രഭാഷകൻ സയ്യിദ് ഫഖ്‌റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ വിവിധ സംഘടനാ പ്രതിനിധികളായ ഹബീബുറഹ്‌മാൻ (പ്രസിഡന്റ് കെ.എം.സി.സി ബഹ്‌റൈൻ) രിസാലുദ്ദീൻ എം.എം (സെക്രട്ടറി അൽ ഹിദായ സെന്റർ) ജമാൽ നദ്‌വി ഇരിങ്ങൽ (പ്രസിഡന്റ്, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ) സിറാജ് മേപ്പയ്യൂർ (ജനറൽ സെക്രട്ടറി ഇന്ത്യൻ ഇസ്ലാഹീ സെന്റർ) സുഹൈൽ മേലടി (ജനറൽ സെക്രട്ടറി, അൽ ഫുർഖാൻ സെന്റർ) എന്നിവർ സംബന്ധിക്കും. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ് ബഷീർ മദനി അധ്യക്ഷത വഹിക്കും. റിനൈ ടിവിയാണ് വെബിനാർ ഹോസ്റ്റ് ചെയ്യുന്നത്. വെബിനാർ ഐഡി 248 182 2344 കോഡ് 123. റിനൈ ടിവിയുടെ ഫേസ്ബുക്കിലും ലൈവ് ലഭ്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.