മനാമ: കോവിഡ് പ്രതിരോധ മുൻകരുതലിൻ്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളിൽ മാർച്ച് 14 മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ്. പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുവാൻ അധികൃതർ തീരുമാനിച്ചത്. അതേ സമയം പൊതു സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകൾക്കുള്ള കർശനമായി തന്നെ തുടരും.
പ്രധാന ഇളവുകൾ ഇവയാണ്:
1. റെസ്റ്റോറൻ്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാം. ഒരു സമയം പരമാവധി 30 പേർക്ക് മാത്രമാകണം പ്രവേശനം
2.ഇൻഡോർ നീന്തൽ കുളങ്ങളും ജിംനേഷ്യങ്ങളും തുറക്കും
3.താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ അദ്ധ്യായനം തുടങ്ങും