സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ എമർജൻസി വിഭാഗത്തിൽ 50 കിടക്കകളുള്ള പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതി പുരോഗതിയിലാണെന്ന് ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് പാർലമെന്റെിൽ അറിയിച്ചു. പ്രതിദിനം 900 മുതൽ 1200 വരെ കേസുകൾ എമർജൻസി വിഭാഗത്തിൽ എത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം ഈ വർഷം പകുതിയോടെ തന്നെ ആരംഭിക്കാനാണ് ലക്ഷ്യമെന്നും എമർജൻസി വിഭാഗത്തിൽ എത്തുന്ന രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും പാർലമെൻറ് അംഗം അബ്ദുല്ല അൽ ദൊസേരിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.