bahrainvartha-official-logo
Search
Close this search box.

നിർമാണത്തിലിരിക്കുന്ന ഗതാഗത മന്ത്രാലയത്തിന്റെ ആസ്ഥാന മ​ന്ദി​രം മന്ത്രിമാർ പരിശോധിച്ചു

transport

മനാമ: മു​ഹ​റ​ഖിലെ ഗതാഗത, വാ​ർ​ത്താ​വി​നി​മ​യ മന്ത്രാലയത്തിന്റെ പു​തി​യ ആസ്ഥാന മ​ന്ദി​ര​ത്തിന്റെ നിർമാണ പ്രവൃത്തികൾ പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി ഇ​സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫും, ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ക​മാ​ൽ ബി​ൻ അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദും വി​ല​യി​രു​ത്തി. ആസ്ഥാന മ​ന്ദി​ര​ത്തിന്റെ നി​ർ​മാ​ണം പ്രവർത്തനങ്ങൾ 58 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. സ​വി​ശേ​ഷ​മാ​യ ഡി​സൈ​നി​ൽ നി​ർ​മി​ക്കു​ന്ന ഏഴ് നില കെ​ട്ടി​ട​ത്തി​ൽ 219 കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യം ഉണ്ട്. മ​ന്ദി​ര​ത്തിൽ മ​​ന്ത്രാ​ല​യ​ത്തിന്റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. ഈ വർഷം രണ്ടാം പകുതിയിൽ കെട്ടിടം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!