മനാമ: മുഹറഖിലെ ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവൃത്തികൾ പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫും, ഗതാഗത, വാർത്താവിനിമയ മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദും വിലയിരുത്തി. ആസ്ഥാന മന്ദിരത്തിന്റെ നിർമാണം പ്രവർത്തനങ്ങൾ 58 ശതമാനം പൂർത്തിയായി. സവിശേഷമായ ഡിസൈനിൽ നിർമിക്കുന്ന ഏഴ് നില കെട്ടിടത്തിൽ 219 കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യം ഉണ്ട്. മന്ദിരത്തിൽ മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കും. ഈ വർഷം രണ്ടാം പകുതിയിൽ കെട്ടിടം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
