bahrainvartha-official-logo
Search
Close this search box.

മി​ഡി​ൽ ഈ​സ്​​റ്റി​ലെ മി​ക​ച്ച സി.​ഇ.​ഒ: ഫോ​ബ്​​സ്​ പ​ട്ടി​ക​യി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ആറ് ​പേ​ർ

FORBES

മിഡിൽ ഈസ്റ്റിലെ ഏ​റ്റ​വും ശ​ക്​​ത​രാ​യ സി.​ഇ.​ഒ​മാ​രു​ടെ ഫോ​ബ്​​സ്​ പ​ട്ടി​ക​യി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ആറു ​പേ​ർ ഇ​ടം​പി​ടി​ച്ചു. ​നാ​ഷ​ന​ൽ ഓ​യി​ൽ ആ​ൻ​ഡ്​ ഗാ​സ്​ ഹോ​ൾ​ഡി​ങ്​ സി.​ഇ.​ഒ ജെ​യിം​സ്​ ഈ​സ്​​റ്റ്​​ലേ​ക്ക്​ (35ാം സ്​​ഥാ​നം), അ​ഹ്​​ലി യു​നൈ​റ്റ​ഡ്​ ബാ​ങ്ക്​ സി.​ഇ.​ഒ ആ​ദി​ൽ എ​ൽ ല​ബ്ബാ​ൻ (59 സ്​​ഥാ​നം), അ​ലൂ​മി​നി​യം ബ​ഹ്​​റൈ​ൻ സി.​ഇ.​ഒ അ​ലി അ​ൽ ബ​ഖാ​ലി (76 സ്​​ഥാ​നം), ബ​റ്റെ​ൽ​കോ സി.​ഇ.​ഒ മൈ​ക്ക​ൽ വി​ൻ​റ​ർ (82 സ്​​ഥാ​നം), നാ​ഷ​ണ​ൽ ബാ​ങ്ക്​ ഓ​ഫ്​ ബ​ഹ്​​റൈ​ൻ സി.​ഇ.​ഒ ജീ​ൻ ക്രി​സ്​​റ്റ​ഫ​ർ ഡ്യൂ​റ​ൻ​റ്​ (94 സ്​​ഥാ​നം), വൈ കെ അൽ മൊയ്ദ് & സൺസ് സി.ഇ.ഓ അലോക് ഗുപ്ത (100 സ്​​ഥാ​നം) എ​ന്നി​വ​രാ​ണ്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്.

ഫോ​ബ്​​സ്​ മി​ഡി​ൽ ഇൗ​സ്​​റ്റ്​ പ​ട്ടി​ക​യി​ൽ 100 എ​ക്​​സി​ക്യൂ​ട്ടീ​വു​ക​ളെ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 21 മേ​ഖ​ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്​ 24 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ ഇ​വ​ർ. 18 സി.​ഇ.​ഒ​മാ​രു​മാ​യി സൗ​ദി അ​റേ​ബ്യ​യാ​ണ്​ പ​ട്ടി​ക​യി​ൽ മു​ന്നി​ൽ. യു.​എ.​ഇ, ഇൗ​ജി​പ്​​ത്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ 16 ​േപ​ർ വീ​ത​വും പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. പ​ട്ടി​ക​യി​ലെ പ​കു​തി സി.​ഇ.​ഒ​മാ​രും ഇൗ ​മൂ​ന്ന്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!