മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ സി.ഇ.ഒമാരുടെ ഫോബ്സ് പട്ടികയിൽ ബഹ്റൈനിൽനിന്ന് ആറു പേർ ഇടംപിടിച്ചു. നാഷനൽ ഓയിൽ ആൻഡ് ഗാസ് ഹോൾഡിങ് സി.ഇ.ഒ ജെയിംസ് ഈസ്റ്റ്ലേക്ക് (35ാം സ്ഥാനം), അഹ്ലി യുനൈറ്റഡ് ബാങ്ക് സി.ഇ.ഒ ആദിൽ എൽ ലബ്ബാൻ (59 സ്ഥാനം), അലൂമിനിയം ബഹ്റൈൻ സി.ഇ.ഒ അലി അൽ ബഖാലി (76 സ്ഥാനം), ബറ്റെൽകോ സി.ഇ.ഒ മൈക്കൽ വിൻറർ (82 സ്ഥാനം), നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ സി.ഇ.ഒ ജീൻ ക്രിസ്റ്റഫർ ഡ്യൂറൻറ് (94 സ്ഥാനം), വൈ കെ അൽ മൊയ്ദ് & സൺസ് സി.ഇ.ഓ അലോക് ഗുപ്ത (100 സ്ഥാനം) എന്നിവരാണ് ബഹ്റൈനിൽനിന്ന് പട്ടികയിൽ ഇടം നേടിയത്.
ഫോബ്സ് മിഡിൽ ഇൗസ്റ്റ് പട്ടികയിൽ 100 എക്സിക്യൂട്ടീവുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 21 മേഖലകളെ പ്രതിനിധീകരിച്ച് 24 രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇവർ. 18 സി.ഇ.ഒമാരുമായി സൗദി അറേബ്യയാണ് പട്ടികയിൽ മുന്നിൽ. യു.എ.ഇ, ഇൗജിപ്ത് എന്നിവിടങ്ങളിൽനിന്ന് 16 േപർ വീതവും പട്ടികയിൽ ഇടം നേടി. പട്ടികയിലെ പകുതി സി.ഇ.ഒമാരും ഇൗ മൂന്ന് രാജ്യങ്ങളിൽനിന്നാണ്.