മനാമ: നാടണയാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനിലെ സാമൂഹിക സംഘടനകൾ വഴി പ്രതിമാസം ഓരോ ടിക്കറ്റ് വീതം സൗജന്യമായി നൽകി ഒയാസിസ് ടൂർസ് & ട്രാവൽസ്. അർഹതപ്പെട്ടവരിലേക്ക് എത്തിക്കാനായി ആദ്യഘട്ടത്തിൽ ഇന്ത്യൻ ക്ലബ്, ബഹ്റൈൻ കെ എം സി സി എന്നീ സംഘടനകൾക്ക് നാലു വീതം ടിക്കറ്റുകൾ കൈമാറി.
വിതരണ ഉദ്ഘാടനം ടീം അൻവർ ഡോക്യൂമെന്റ്‌സ് ക്ലീയറൻസ് & ടീം ഒയാസിസ് ടൂർസ് ട്രാവെൽസ് ഗ്രൂപ് സംരംഭങ്ങളുടെ സി.ഇ.ഒ അൻവർ സാദിഖ് ബഹ്‌റൈൻ കെഎംസിസി പ്രസിഡണ്ട് ഹബീബ് റഹ്മാന് കൈമാറിക്കൊണ്ട് നിർവഹിച്ചു.
ഡിപ്ലോമാറ്റിക് സെന്ററിൽ ബഹ്റൈൻ ടൂറിസം ബില്ഡിങ്ങിൽ പുതുതായി ഉൽഘാടനം ചെയ്ത ടീം അൻവർ ലീഗൽ & ബിസിനസ് കന്സൽടേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ശംസുദ്ദീൻ വെള്ളികുളങ്ങര, ഗഫൂർ കൈപ്പമംഗലം, എ.പി. ഫൈസൽ വില്യപ്പള്ളി, ടീം ഒയാസിസ് ട്രാവെൽസ് മാനേജർ ജയീസ് ചെറുവത്തു താഴെ എന്നിവർ പങ്കെടുത്തു.