മനാമ: നിരോധന കാലയളവിൽ ചെമ്മീൻ പിടിച്ച് കൈവശം വച്ചതിന് ഒരാളെ (21) കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. 400 കിലോഗ്രാം ചെമ്മീനാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ചെമ്മീൻ പിടിക്കുന്നതിന് ഇപ്പോൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് സമർപ്പിച്ചതായി കോസ്റ്റ് ഗാർഡ് കമാൻഡർ അറിയിച്ചു.