മനാമ: വനിതാ ദിനത്തോടനുബന്ധിച്ച് മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം ജ്യോതി അനിൽ, രണ്ടാം സ്ഥാനം സെമീറ കരീം, മൂന്നാം സ്ഥാനം മിനി ജോൺസൺ, സമീറാ നൗഷാദ്, ഫാസില ടീച്ചർ എന്നിവരും കരസ്ഥമാക്കി. എക്സിക്യൂട്ടീവ് അംഗം ബാഹിറ സമദ് പ്രോഗ്രാം കോഡിനേറ്റ് ചെയ്തു. വിജയികളെ മുഹറഖ് മലയാളി സമാജം ഭാരവാഹികൾ അഭിനന്ദിച്ചു.
