മൈത്രി സോഷ്യൽ അസോസിയേഷൻ – സിജി ബഹ്റൈൻ കുട്ടികൾക്കായി കരിയർ എക്സാം ബൂസ്റ്റ് സംഘടിപ്പിച്ചു

മനാമ: മൈത്രി സോഷ്യൽ അസോസിയേഷനും സിജി ബഹ്റൈനും സംയുക്തമായി കുട്ടികൾക്കുവേണ്ടിയുള്ള കരിയർ എക്സാം ബൂസ്റ്റ് സംഘടിപ്പിച്ചു. മൈത്രിയുടെ മുൻ പ്രസിഡണ്ടും സിജി ബഹ്റൈൻ ചാപ്റ്റർ ചെയർമാനുമായ ഷിബു പത്തനം തിട്ടയുടെ അധ്യക്ഷതയിൽ പ്രഗത്ഭനായ ഫിറോസ് (സിജി കരിയർ ഗൈഡ്) വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൃത്യമായ ലക്ഷ്യബോധവും പരീക്ഷ സമയത്ത് ഉന്നത വിജയം കരസ്ഥതമാക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ നൽകിയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. യൂനുസ് രാജ്, നിസാർ കൊല്ലം (സിജി ബഹ്‌റൈൻ കോർഡിനേറ്റർ) തുടങ്ങിയവർ ആംശസങ്ങൾ അറിയിച്ച് കൊണ്ട് സംസാരിച്ചു. മൈത്രിയുടെ ചീഫ് കോർഡിനേറ്റർ നവാസ് കുണ്ടറ പരിപാടികൾ നിയന്ത്രിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി. പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറ സ്വാഗതവും സെക്രട്ടറി സക്കീർ ഹുസൈൻ നന്ദിയും രേഖപ്പെടുത്തി.