റിയാദ്: സൗദിയ്ക്ക് നേരെ വീണ്ടും യെമനിലെ ഹൂതി ഡ്രോണ്‍ ആക്രമണശ്രമം. എന്നാൽ ഡ്രോൺ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന തകർത്തു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി സായുധ സംഘം സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് പട്ടണത്തില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. സൗദിയിലെ ജനവാസ മേഖലകളെ ലക്ഷ്യമാക്കിയാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. സാധാരണ ജനങ്ങളെയും അവരുടെ വസ്‍തുവകകളെയും സംരക്ഷിക്കാനായി അന്താരാഷ്‍ട്ര നിയമങ്ങള്‍ പ്രകാരമുള്ള എല്ലാ മാര്‍ഗങ്ങളും അറബ് സഖ്യസേന സ്വീകരിക്കുമെന്ന് തുര്‍കി അല്‍ മാലികി വ്യക്തമാക്കി.