എയർ കാർഗോ അളവിൽ വർദ്ധനവ് രേഖപ്പെടുത്തി ബഹ്‌റൈൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്

മനാമ: എയർ കാർഗോ അളവിൽ വർദ്ധനവ് രേഖപ്പെടുത്തി ബഹ്‌റൈൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്. 3,00,205 ട​ൺ കാ​ർ​ഗോയാണ് 2020ൽ ബഹ്‌റൈൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് കൈകാര്യം ചെയ്തത്. കോ​വി​ഡ്​-19 മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന്​ ആഗോള എയർ കാർഗോ അളവുകളിൽ ഗണ്യമായ ഇടിവുണ്ടായിട്ടും ഈ നേട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന്​ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി (ബി.​എ.​സി) പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ലോ​ക്​​ഡൗ​ണു​ക​ളു​ക​ളും മ​റ്റ്​ നി​യ​ന്ത്ര​ണ​ങ്ങളും ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്​ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും ച​ര​ക്കു​നീ​ക്ക​ത്തി​ൽ ക്ര​മാ​നു​ഗ​ത​മാ​യ വ​ള​ർ​ച്ച​യു​ണ്ടാ​യ​താ​യി ബി.​എ.​സി ചീ​ഫ്​ ക​മേ​ഴ്​​സ്യ​ൽ ഓഫീസർ അ​യ്​​മ​ൻ സൈ​ന​ൽ പ​റ​ഞ്ഞു. കോവിഡ് 19 മഹാമാരിയെത്തുടർന്ന് സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ലി​യ​തോ​തി​ൽ കുറയുകയുണ്ടായി. വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും കാ​ർ​ഗോ അളവിലും കു​റ​വ്​ വ​രാ​ൻ കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണ​മാ​യി.

2015 മുതൽ 2020 വരെ, ബി‌എ‌എയിലെ ചരക്ക് ടൺ 17.079 ശതമാനം ഉയർന്നു. ഇത് വലിയ തോതിൽ ചരക്ക് കൈകാര്യം ചെയ്യാനുള്ള വിമാനത്താവളത്തിന്റെ കഴിവിനെയാണ് കാണിക്കുന്നതെന്നും ഈ വർഷം ജനുവരിയിൽ പുതിയ പാസഞ്ചർ ടെർമിനൽ ആരംഭിച്ചതും പുതിയ എക്സ്പ്രസ് കാർഗോ വില്ലേജിന്റെ നിർമാണവും ഭാവിയിലെ വളർച്ചയ്ക്ക് അനുയോജ്യമാണെന്നും ബി.എ.സി ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അയ്മാൻ സൈനാൽ വ്യക്തമാക്കി.