കെ.പി.എ വനിതാ വേദി – വിവിധ സബ് കമ്മിറ്റികള്‍ നിലവില്‍ വന്നു

lwkpa copy

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വേദി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. കഴിഞ്ഞ മാസം നടന്ന വനിതാ വേദി സമ്മേളനത്തിലുടെയും, തുടര്‍ന്നു നടന്ന സൂം മീറ്റിങ്ങിലൂടെയും ആണ് സബ് കമ്മിറ്റികളുടെ രൂപീകരണം നടന്നത്. ഹോസ്പിറ്റൽ വിഭാഗം, ജോബ് സെൽ, സാഹിത്യ വിഭാഗം, നോർക്ക- ക്ഷേമനിധി വിഭാഗം എന്നീ വിവിധ വിഭാഗങ്ങളായി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ലേഡീസ് വിങ്ങിന്റെ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ വനിതാ വേദി പ്രസിഡന്റ് ബിസ്മി രാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജി ചന്ദ്രൻ സ്വാഗതവും, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്നു കെ.പി.എ. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വനിതാ വേദി സെക്രട്ടറി ശ്രീജ ശ്രീധരൻ, ജോ. സെക്രെട്ടറി ലക്ഷ്മി സന്തോഷ്, കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രെട്ടറി കിഷോർ കുമാർ, ലേഡീസ് വിങ് കോ-ഓർഡിനേറ്റർ മനോജ് ജമാൽ എന്നിവർ സംസാരിച്ചു. വനിതാ വേദി എന്റർടൈൻമെന്റ് സെക്രട്ടറി ജിഷ വിനു നന്ദിയും അറിയിച്ചു.

മീറ്റിംഗില്‍ കെപിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സീന നിഹാസ്, റസില മുഹമ്മദ്, അലിസൺ ഡ്യുബെക്ക്, രമ്യ ഗിരീഷ്, ജിബി ജോൺ വർഗീസ്, ലിജി ശ്യാം, ഷാനി നിസാർ, ഷാനി അനോജ്, ജ്യോതി പ്രമോദ്, ജിൽഷാ സാദിഖ്, സീന അനൂബ്, പുഷ്പജ സിജു, ഷാമില ഇസ്മായിൽ, ഷെറിൻ സിദ്ദിഖ്, സുമി ഷമീർ, പൂജ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!