ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ ​’ഐ.​എ​ൻ.​എ​സ്​ ത​ൽ​വാ​ർ’ ബ​ഹ്​​റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി

INS TALWAR

മനാമ: മി​സൈ​ൽ പ്രഹരണ ശേ​ഷി​യു​ള്ള ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ ​ഐ.​എ​ൻ.​എ​സ്​ ത​ൽ​വാ​ർ ബ​ഹ്​​റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി. കഴിഞ്ഞ ദിവസം മി​ന സ​ൽ​മാ​ൻ തു​റ​മു​ഖ​ത്താ​ണ് കപ്പലെത്തി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സൈ​നി​ക സ​ഹ​ക​ര​ണം ദൃ​ഢ​മാ​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഇ​ട​ക്ക്​ ബ​ഹ്​​റൈ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​റു​ണ്ട്. 

2003 ജൂ​ൺ 18ന്​ ​ക​മീ​ഷ​ൻ ചെ​യ്​​ത ​ഐ.​എ​ൻ.​എ​സ്​ ത​ൽ​വാ​ർ അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ളും സെ​ൻ​സ​റു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. ആ​കാ​ശ​ത്തു​നി​ന്നും ക​ട​ലി​ൽ​നി​ന്നും ക​ട​ലി​ന​ടി​യി​ൽ​നി​ന്നു​മു​ള്ള ഏ​തു​ ഭീ​ഷ​ണി​യും നേ​രി​ടാ​ൻ ശേ​ഷി​യു​ണ്ട്. ഈ ​ക​പ്പ​ലി​ൽ 25 ഓ​ഫി​സ​ർ​മാ​രും 220 സെ​യി​ല​ർ​മാ​രു​മാ​ണു​ള്ള​ത്. ക്യാ​പ്​​റ്റ​ൻ സ​തീ​ഷ്​ ഷേ​ണാ​യി​യാ​ണ്​ ക​പ്പ​ൽ ക​മാ​ൻ​ഡ​ർ.

ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ സ​മു​ദ്ര സു​ര​ക്ഷ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ‘ഓ​പ​റേ​ഷ​ൻ സ​ങ്ക​ൽ​പ്’​ എ​ന്ന​പേ​രി​ൽ 2019 ജൂ​ണി​ൽ സ​മു​​ദ്ര സു​ര​ക്ഷ ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു. ഹോ​ർ​മു​സ്​ ക​ട​ലി​ടു​ക്കി​ലൂ​ടെ പോ​കു​ന്ന ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തി​യ ക​പ്പ​ലു​ക​ൾ​ക്ക്​ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​നാ​യി​രു​ന്നു ഇ​ത്. സ​മു​ദ്ര​വ്യാ​പാ​രം സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ദൗ​ത്യം ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്​ ​ഐ.​എ​ൻ.​എ​സ്​ ത​ൽ​വാ​റാ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!