bahrainvartha-official-logo
Search
Close this search box.

കർഷക സമരം: ചർച്ച വേണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

RajnathSingh

ന്യൂഡൽഹി: സമരത്തിലുള്ള കർഷകരുമായി ചർച്ച വേണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്കു വഴിതുറക്കണമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. കർഷകർ എപ്പോഴും ചർച്ചയ്ക്കു തയ്യാറായിരുന്നു. ഇപ്പോഴുള്ള തടസ്സങ്ങൾ സർക്കാർ നീക്കണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു.

ഏതൊരു പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കാം. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പ്രതിജ്ഞാബദ്ധമാണ് ബി.ജെ.പി. മിനിമം താങ്ങുവില ഒരിക്കലും ഇല്ലാതാവില്ല. ഞങ്ങളെല്ലാം കാർഷികകുടുംബങ്ങളിൽ നിന്നുള്ളവരാണ്. കാർഷികമേഖലയ്ക്കു ഗുണകരമാവുന്ന ഭേദഗതികൾക്കും പരിഹാരങ്ങൾക്കും തയ്യാറാണ് സർക്കാരെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ബി.ജെ.പി. ഭരിക്കുന്ന ഹരിയാനയിൽ ഭരണകക്ഷി സാമാജികർക്കു സാമൂഹികവിലക്ക് ഏർപ്പെടുത്തിയതിനെതിരേ നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന നടപടിയെ കിസാൻ മോർച്ച എതിർത്തു. പൊതുസ്വത്തു നശിപ്പിച്ചാൽ വീണ്ടെടുക്കാനുള്ള ഹരിയാന ക്രമസമാധാന ബിൽ ഹരിയാന സർക്കാർ കൊണ്ടുവന്നിട്ടുള്ളത് കർഷകർക്കെതിരേ കള്ളക്കേസെടുക്കാനാണെന്ന് നേതാക്കൾ ആരോപിച്ചു. ചർച്ചയ്ക്കുള്ള തടസ്സം തീർക്കേണ്ടതു സർക്കാരാണെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!