അറബ് മന്ത്രിമാരുടെ ഹെൽത്ത് കൗൺസിലിൻറെ 54-ാമത് യോഗത്തിൽ പങ്കുചേർന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രി

മനാമ: അംഗരാജ്യങ്ങളിൽ നിന്നുള്ള എല്ലാ അറബ് പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ മാർച്ച് 14-15 തീയതികളിൽ  നടന്ന അറബ് ആരോഗ്യ മന്ത്രിമാരുടെ കൗൺസിലിന്റെ 54-ാമത് യോഗത്തിൽ ആരോഗ്യമന്ത്രി ഫഈഖ ബിൻത് സയീദ് അൽ സാലിഹ് പങ്കെടുത്തു. 

ആരോഗ്യ സുരക്ഷയുടെ പ്രാധാന്യത്തോടുള്ള വലിയ ഉത്തരവാദിത്തത്തെക്കുറിച്ചും രോഗം പൊട്ടിപ്പുറപ്പെടുന്നതിനെതിരെ നടപ്പാക്കേണ്ടുന്ന പ്രതികരണ ശ്രമങ്ങളെക്കുറിച്ചും മന്ത്രി പരാമർശിച്ചു. കൗൺസിലിന്റെ സാങ്കേതിക സെക്രട്ടേറിയറ്റിന്റെ പിന്തുണയോടെ തുടർനടപടികൾ ത്വരിതപ്പെടുത്താനും,  കൗൺസിൽ പുറപ്പെടുവിച്ച തീരുമാനങ്ങൾ, പ്രത്യേകിച്ചും കൊവിഡ് 19 മഹാമാരിയെ നേരിടുന്നതുമായി ബന്ധപ്പെട്ടവ നടപ്പിലാക്കാനും തീരുമാനിച്ചു. 

ഈ പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ അറബ് രാജ്യങ്ങൾ നേരിട്ട തടസ്സങ്ങളെ മറികടക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും അറബ് രാജ്യങ്ങളിലെ സുസ്ഥിര ആരോഗ്യ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യവും യോഗത്തിൽ അവർ എടുത്തുപറഞ്ഞു.