ഈന്തപ്പന പരാഗണത്തിനായി ഡ്രോണുകൾ ഉപയോഗിക്കാൻ പദ്ധതി

മനാമ: ബഹറിനിൽ ഈന്തപ്പനകളുടെ പരാഗണത്തിനായി ഡ്രോണുകൾ ഉപയോഗിക്കാൻ പദ്ധതി. നോർത്തേൺ മുനിസിപ്പൽ കൗൺസിൽ നിർദ്ദേശിച്ചതിനെത്തുടർന്ന് ഈന്തപ്പനകളെ പരാഗണം ചെയ്യാൻ ഡ്രോണുകൾ ഉടൻ ഉപയോഗിച്ചുതുടങ്ങും. ഒമാൻ അടുത്തിടെ നടപ്പിലാക്കിയ സാങ്കേതികവിദ്യ വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നോർത്തേൺ മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അൽ ദൊസാരിയാണ് ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്.