മനാമ: ബഹ്‌റൈൻറെ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സിസ്റ്റത്തിന്റെ (ഇഎഫ്‌ടിഎസ്) ഓപ്പറേറ്ററായ ബെനിഫിറ്റ് കഴിഞ്ഞ വർഷം ഓൺലൈൻ പേയ്‌മെന്റ് ഇടപാടുകളിൽ മികച്ച നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. ഇഎഫ്‌ടിഎസ് വഴിയുള്ള പേയ്‌മെന്റുകൾ വർഷം തോറും 292 ശതമാനം ഉയർന്നു, അവയുടെ മൊത്തം മൂല്യം 2020 ൽ ബിഡി 16 ബില്ല്യൺ കവിഞ്ഞു, 2019 ൽ ബിഡി 13 ൽ നിന്ന് 19 ശതമാനം വർദ്ധനയുണ്ടായി.
ദേശീയ ഇലക്ട്രോണിക് വാലറ്റ് ബെനിഫിറ്റ് ഉപയോഗിച്ചുള്ള ഇടപാട് 794 ശതമാനം വർദ്ധിച്ചു, അവയുടെ മൊത്തം മൂല്യം 2020 ൽ ബിഡി 2.3 ബില്യൺ കവിഞ്ഞു, ഇത് 2019 ൽ ബിഡി 360 മില്ല്യൺ ആയിരുന്നു. ആറ് മടങ്ങ് അധികം അല്ലെങ്കിൽ 539 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.