bahrainvartha-official-logo
Search
Close this search box.

സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാർ

social media

ന്യൂഡൽഹി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാർ. മികച്ച സാമൂഹ്യന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കുന്നുണ്ട്. അതിനാല്‍ സോഷ്യല്‍ മീഡിയ നിയന്ത്രിക്കാനുള്ള ഒരു സംവിധാനം ഇപ്പോള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഐടി ആക്ടില്‍പ്പെടുത്തി മോശമായ ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യാനും മറ്റും സര്‍ക്കാറിന് കഴിയും.

രാജ്യത്തിന്‍റെ അഖണ്ഡത, പ്രതിരോധം, ആഭ്യന്തര സമാധാനം, മറ്റ് രാജ്യങ്ങളുമായ സൗഹൃദം ഇവയെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നാല്‍ സര്‍ക്കാര്‍ നടപടി ശക്തമായിരിക്കുമെന്ന് ഐടി, കമ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. 2020 ല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും 9849 ഇത്തരം കണ്ടെന്റുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇതില്‍ യുആര്‍എല്ലുകള്‍, അക്കൗണ്ടുകള്‍, വെബ് പേജുകള്‍ എല്ലാം ഉള്‍പ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളും ചോദ്യങ്ങളും ഭരണഘടന ഉറപ്പു നല്‍കുന്ന അതിര്‍വരുമ്പുകളില്‍ നിന്നാകണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) മുന്നോട്ടുവയ്ക്കുന്ന അഭിപ്രായ സ്വതന്ത്ര്യം എന്ന മൂല്യത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രധാന്യമാണ് നല്‍കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!