വീണ്ടും ആശങ്ക: ഇന്ത്യയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്

Maharashtra, Apr 07 (ANI): BMC doctors taking samples of police who have a cold and cough for testing of Covid19 at Police Officers Quarters in Borivali on Tuesday. (ANI Photo)

ന്യൂഡൽഹി: ആശങ്കയുയര്‍ത്തി ഇന്ത്യയിലെ കോവിഡ് കേസുകളില്‍ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,871 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.15 കോടി (1,14,74,605) ആയി. 2,52,364 ആളുകളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,10,63,025 ആളുകള്‍ ഇതുവരെ കോവിഡ് മുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 172 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഇതുവരെ 1,59,216 ആളുകളാണ് കോവിഡ് മൂലം മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 3,71,43,255 ആളുകൾ കോവിഡ് വാക്സിന്‍ സ്വീകരിച്ചു.