മനാമ: ബഹ്‌റൈനിൽ എത്തിയ ശശി തരൂർ എംപിക്ക്, തിരുവനന്തപുരം – ബഹ്‌റൈൻ എയർ ഇന്ത്യ സർവീസ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു യാത്ര സമിതി നിവേദനം നൽകി. നേരിട്ടുള്ള സർവീസ് പരിഗണിക്കാൻ വേണ്ട സമ്മർദം ചെലുത്തുവാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നു യാത്ര സമിതി അഭ്യർത്ഥിച്ചു. തിരുവനന്തപുരം – മംഗലാപുരം – ബഹ്‌റൈൻ അല്ലെങ്കിൽ തിരുവനന്തപുരം – ട്രിച്ചി – ബഹ്‌റൈൻ ആരംഭിച്ചാൽ അയൽ സംസ്ഥാന യാത്രക്കാർക്കും വിമാനം മാറി കയറാതെ അതെ വിമാനത്തിൽ സൗകര്യപ്രദമായി യാത്ര ചെയുവാൻ സാധിക്കും.
തിരുവനന്തപുരത്തേക്കു കൂടുതൽ കണക്ഷൻ സർവീസ് തുടങ്ങുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാനും വരുന്ന സമ്മർ ഷെഡ്യൂളിൽ ഉൾപെടുത്തി അവധിക്കാല തിരക്കും യാത്ര നിരക്കും നിയന്ത്രിക്കാൻ വിമാന കമ്പനികൾ തയാറാകണമെന്നു യാത്ര സമിതി ആവശ്യപ്പെട്ടു. എംപിയുമായുള്ള കുടിക്കാഴ്‌ചയിൽ കെ.ടി. സലിം, അജി ഭാസി, സുനിൽ തോമസ്, അനീസ് .വി.കെ, ബിജു മലയിൽ എന്നിവർ യാത്ര സമിതിയെ പ്രധിനിധികരിച്ചു. തിരുവനന്തപുരത്തേക്ക് കൂടുതൽ കണക്ഷൻ സർവീസുകൾ ഏർപ്പെടുത്തുവാൻ ആണ് ശ്രമിക്കുന്നതെന്ന് ശശി തരൂർ എംപി യാത്രാ ഭാരവാഹികളോട് പറഞ്ഞു.