ഇന്ത്യൻ യുദ്ധ വിമാനം തകർക്കാൻ പാക്കിസ്ഥാൻ F 16 ജെറ്റ് ഉപയോഗിച്ചോയെന്ന് അമേരിക്ക പഠനം തുടങ്ങി

F-16_fighting

ഫെബ്രുവരി 27 ന് ഇന്ത്യൻ യുദ്ധ വിമാനം തകർത്തിടാൻ പാക്കിസ്ഥാൻ സേന എഫ് 16 ജെറ്റുകൾ ഉപയോഗിച്ചോ എന്ന് തങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഉന്നത US വൃത്തങ്ങൾ ഇസ്ലാമബാദിൽ അറിയിച്ചു . തങ്ങൾ കയറ്റുമതി ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന ആയുധങ്ങളും വിമാനങ്ങളും എങ്ങനെ എപ്പോൾ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് സെയിൽ ഡീഡിൽ വ്യക്തമായ വ്യവസ്ഥകൾ ഉള്ളതാണെന്നും അവ ആർക്കും ലംഘിക്കാൻ കഴിയില്ലെന്നും പാകിസ്ഥാനിലെ യു എസ് എംബസി അറിയിച്ചു . എന്നാൽ തങ്ങൾ എഫ് 16 ഉപയോഗിച്ചിട്ടില്ലെന്നും സ്വയം പ്രതിരോധത്തിനുവേണ്ടി പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും പാകിസ്ഥാനും വ്യക്തമാക്കി . ഏതായാലും അമേരിക്ക ഇക്കാര്യത്തിൽ ഇന്ന് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!