മനാമ: റമദാൻ മാസത്തെ വരവേൽക്കുന്നതിൻറെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു. അരി, മാവ്, പാൽ, പാൽപ്പൊടി, പാസ്ത, ബിസ്കറ്റ് എന്നിവ മുതൽ ഫ്രൂട്ട് സിറപ്പുകൾ, ചീസ് തുടങ്ങിയവയുടെയും വിപുലമായ ശേഖരമാണ് ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റമദാൻ വരവേൽപ്പിനായി ഓഫറുകളോടെ ഒരുക്കിയിട്ടുള്ളത്.
കബാബ് പോലുള്ള വിഭവങ്ങളും ലഭ്യമായിരിക്കും. അഹ്ലൻ റമദാൻ എന്ന് പേരിട്ടിരിക്കുന്ന പ്രമോഷൻ കാലയളവിൽ ഫുഡ് പ്രോസസർ, എയർ ഫ്രൈയർ, റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ തുടങ്ങിയവയിലും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫാഷൻ വിഭാഗത്തിൽ ഹാഫ് പേ ബാക്ക് എന്ന ലുലുവിൻറെ പ്രശസ്തമായ പ്രമോഷനുമുണ്ട്. ചെലവഴിക്കുന്ന ഓരോ 20 ദീനാറിനും 10 ദീനാറിൻറെ ഷോപ്പിങ് വൗച്ചർ ലഭിക്കും.