ഹേഗ്: ആസ്ട്രസെനിക്ക കോവിഡ് വാക്സിൻ സുരക്ഷിതമെന്ന് യുറോപ്യൻ മെഡിക്കൽ ഏജൻസി. ഇതേതുടർന്ന് പ്രമുഖ യുറോപ്യൻ രാജ്യങ്ങൾ ആസ്ട്രസെനിക്ക കോവിഡ് വാക്സിന്റെ ഉപയോഗം പുനഃരാരംഭിക്കുന്നു. വാക്സിൻ ഉപയോഗിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയില്ലെന്ന് മെഡിക്കൽ ഏജൻസി വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ഹെൽത്ത് ഏജൻസിയും ആസ്ട്രസെനിക്ക വാക്സിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് യുറോപ്യൻ മെഡിസിൻ ഏജൻസിയും വാക്സിന് അനുമതി നൽകിയത്. നെതർലാൻഡ്, പോർച്ചുഗൽ, ലിത്വാനിയ, ലാത്വിയ, സ്ലോവേനിയ, ബൾഗേറിയ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെല്ലാം ആസ്ട്രസെനിക്കയുടെ വാക്സിൻ ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആസ്ട്രസെനിക്ക വാക്സിന്റെ ഉപയോഗം വീണ്ടും തുടങ്ങുന്നത്.
Home INTERNATIONAL ആസ്ട്രസെനിക്ക കോവിഡ് വാക്സിൻ സുരക്ഷിതം: വീണ്ടും ഉപയോഗം തുടങ്ങാൻ യുറോപ്യൻ രാജ്യങ്ങൾ