മനാമ: കരുണവറ്റാത്ത സുമനസുകൾ ഈ പവിഴദീപിൽ ഉണ്ടെന്നുള്ളതിന് ഉദാത്ത മാത്യകയാണ് സിംസ് കുടുംബാംഗം ശ്രീ. അലക്സ് സക്കറിയ. ദയാബായിയുടെ എൻഡോസൾഫാൻ ഇരകൾക്ക് ഒരുക്കുന്ന റീഹാബിലിറ്റേഷൻ സെന്ററിനു വേണ്ടി അര ഏക്കർ സ്ഥലം സൗജന്യമായി നൽകാൻ ശ്രീ. അലക്സസ് സക്കറിയ സന്നദ്ധത അറിയിച്ചു. ശനിയാഴ്ച വൈകിട്ട് സിംസ് കുടുംബാംഗങ്ങൾക്കായി സങ്കടിപ്പിച്ച “ദയാബായിയുമായി ഒരു സായാഹ്നം” എന്ന പരിപാടിയിൽ വച്ചാണ് അലെക്സസും കുടുംബവും ദയാബായിയെ സമ്മതം അറിയിച്ചത്.
കാസർഗോഡ് സ്വദേശിയും ഒളിവിയ കൺസ്ട്രക്ഷൻ കൺസ്ട്രക്ഷൻ കമ്പനി ഉടമയുമായ അലക്സ് കഴിഞ്ഞ 28 വർഷമായി ബഹ്റൈനിൽ ഉണ്ട്. മനുഷ്യത്വം വറ്റാത്ത ധരാളം സുമനസുകൾ ബഹ്റൈൻ മണ്ണിൽ ഉണ്ടെന്നുള്ളതിന് സാക്ഷ്യമാണ് അലക്സിനെ പോലുള്ളവർ. എൻറെ വലിയ സ്വപ്നമായ ദുരിത ബാധിതർക്കായുള്ള റീഹാബിലിറ്റേഷൻ സെന്ററിന് വേണ്ടിയുള്ള സിംസിന്റെ പ്രവർത്തനങ്ങൾ എത്രയും വേഗം യാഥാർഥ്യമാകട്ടെയെന്ന് ദയാബായി ആശംസിച്ചു.
എൻഡോസൾഫാൻ ഇരകൾ അനുഭവിക്കുന്ന യാതനകളുടെ ആഴം തിരിച്ചറിഞ്ഞു ഈ പ്രവാസ ഭൂമിയിൽനിന്നു കൂടുതൽ സഹായഹസ്തങ്ങൾ ദയാബായ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാർച്ച് മാസം അവസാനത്തോടെ ദയാബായി സ്ഥലം സന്ദർശിച്ച് പ്രാരംഭ പ്രവർത്തങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങും.