ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്; നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍

IMG-20210320-WA0069

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടായ സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയില്‍ സ്വകാര്യ ഓഫീസുകളിലും തീയേറ്ററുകളിലും 50 ശതമാനം പേർ മാത്രമേ പ്രവേശിക്കാവൂ. പഞ്ചാബില്‍ മാര്‍ച്ച് 31 വരെ സ്കൂളുകളും കോളേജുകളും അടച്ചിടാൻ സർക്കാര്‍ തീരുമാനിച്ചു. അഹമ്മദാബാദില്‍ രാത്രി 9 മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യു ഏര്‍പ്പെടുത്തും. ഓഡിറ്റോറിയങ്ങളിലെ മത സാസ്കാരിക രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി. രാജ്യത്ത് 24 മണിക്കൂറിനിടെ 39,726 പേര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കൊവിഡ് ബാധിച്ച് 154 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,59,370 ആയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!