മനാമ: ആസന്നമായ കേരള നിയമസഭ പൊതു തെരഞ്ഞെടുപ്പിൽ യുഡിഎഫ് സഖ്യത്തെ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി ബഹ്‌റൈര്‍ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചു.
‘ഹെയ്‌ലി’ എന്ന ഇംഗ്ലീഷ് നോവൽ എഴുതി പ്രശസ്തയായ 13 വയസ്സുകാരി ഹന ഖൈസിനെ ബഹ്‌റൈൻ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി അനുമോദിക്കുകയും ചെയ്തു .
കൊടുവള്ളി മണ്ഡലത്തിൽ ഐക്യ ജനാതിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്ന എം കെ മുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ക്യാമ്പയിന്റെ ഭാഗമായി ബഹ്‌റൈൻ ഉമ്മുല്‍ ഹസ്സം ബാങ്കോക് ഹോട്ടലിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന കൺവെൻഷന്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . നിമയസഭാ തിരിഞ്ഞെടുപ്പില്‍ യുഡിഎഫ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വരേണ്ടതിന്‍റെ അനിവാര്യത തിരിച്ചറിഞ്ഞ് വന്‍ ഭൂരിപക്ഷത്തില്‍ മുനീര്‍ സാഹിബിന്‍റെ വജയം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിന് സജ്ജരായാണ് ആളുകള്‍ പരിപാടിയില്‍ എത്തയത് .
പരിപാടി ബഹ്റൈൻ കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ സാഹിബ് ഉദ്ഘാടനവും .കെ.എം സി.സി സംസ്ഥാന ആക്‌ടിംഗ് പ്രസിഡണ്ട് സംശുദ്ധീൻ വെള്ളികുളങ്ങര മുഖ്യ പ്രഭാഷണവും നടത്തി. വേദിയിൽ ഫൈസൽ കോട്ടപ്പള്ളി (കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട്), മുഹമ്മദ് ഷമീം നടുവണ്ണൂർ (OlCC കോഴിക്കോട് ജില്ലാ പ്രസിഡണ്ട്), ഫൈസൽ കണ്ടിത്താഴ (കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി), OlCC നേതാക്കളായ രഞ്ജൻ കച്ചേരി , സുമേഷ് അനെരി ,രിജിത് എന്നിവർ ആശംസാ പ്രസംഗം നടത്തി.
ബഹ്റൈൻ കെ.എം. സി.സി കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ഷാജഹാൻ പരപ്പൻ പോയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം ട്രഷറർ മൻസൂർ അഹമ്മദ് നരിക്കുനി സ്വാഗതവും ആകടിംഗ് ജനറൽ സെക്രട്ടറി മുഹമ്മദലി വാവാട് നന്ദിയും പറഞ്ഞു
പരിപാടിക്ക് കാദർ സാഹിബ് അണ്ടോണ, മുനീർ എരഞ്ഞിക്കോത്ത്, തമീം തച്ചംപൊയിൽ, ഫൈസൽ പാലക്കുറ്റി, അൻവർ സാലിഹ് നേതൃത്വം നൽകി.