സൗദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ തീപ്പിടുത്തമുണ്ടായെങ്കിലും ഉടന്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ മരണമോ സംഭവിച്ചിട്ടില്ല. ഹൂതി ഡ്രോണ്‍ ആക്രമണം പെട്രോളിയം വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഊര്‍ജ്ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ സൗദി അരാംകോ താമസകേന്ദ്രവും റാസ് തനൂറ റിഫൈനറിയും ലക്ഷ്യമിട്ട് ഹൂതി ഭീകരാക്രമണം നടത്തിയിരുന്നു. ഭീരുത്വം നിറഞ്ഞ ആക്രമണത്തെ രാജ്യം ശക്തമായി അപലിക്കുന്നതായും ഇത്തരം തീവ്രവാദ അട്ടിമറി ആക്രമണങ്ങള്‍ക്കെതിരെ നിലകൊള്ളാനും അത് നടപ്പാക്കുന്നവരെ നേരിടാനും ലോകരാജ്യങ്ങളോടും സംഘടനകളോടും ആവശ്യപ്പെട്ടതായും ഊര്‍ജ്ജ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. സൗദിയിൽ നടക്കുന്ന ഹൂതി ആക്രമണത്തെ ബഹ്‌റൈന്‍, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളും ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലും അപലപിച്ചു.