bahrainvartha-official-logo
Search
Close this search box.

കോവിഡ് വാക്‌സിനേഷൻ: മുന്നിൽ സിക്കിം, രണ്ടാം സ്ഥാനത്ത് കേരളം

vaccination

ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പില്‍ ഒന്നാം സ്ഥാനത്ത് സിക്കിം. ആകെയുള്ള ജനസംഖ്യയുടെ ഏഴ് ശതമാനം ജനങ്ങള്‍ കോവിഡ് വാക്‌സിനേഷൻ എടുത്തുകഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ ആകെ ജനസംഖ്യയുടെ 4.84 ശതമാനം ജനങ്ങളും വാക്‌സിൻ സ്വീകരിച്ചു. മൂന്നാം സ്ഥാനത്തുള്ള ഗോവയില്‍ 4.48 ശതമാനം പേരും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിന്‍ വിതരണത്തില്‍ പുറകിലുള്ളത്. യു.പിയില്‍ 1.22 ശതമാനവും പഞ്ചാബില്‍ 1.30 ശതമാനവും ബീഹാറില്‍ 1.09 ശതമാനവുമാണ് വാക്‌സിനേഷന്‍ നിരക്ക്.

കേരളത്തില്‍ 3.57 കോടി ജനസംഖ്യയിലെ 17.27 ലക്ഷം (4.84%) ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ത്രിപുര, മിസോറാം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിൽ യഥാക്രമം 4.60%, 4.02%, 3.88%, 3.86% ആളുകളാണ് വാക്‌സിന്‍ സ്വീകരിച്ചത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പുതുതായി രൂപം കൊണ്ട ലഡാക്കാണ് മുന്നിൽ. 12.77 ശതമാനം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!