സാമൂഹിക പ്രവർത്തകരായ ഡോ. സാഗീർനും അഡ്വ. സനീജക്കും സീഫ് യാത്രയയപ്പ് നൽകി

received_1367759853608785

കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും എറണാകുളം ജില്ലാ പ്രവാസികളുടെ സംഘടനയായ സീഫിന്റെ എക്സിക്യൂട്ടീവ് അംഗവുമായ ഡോക്ടർ സഗീറിനും പത്‌നി അഡ്വക്കേറ്റ് സനീജ സഗീറിനും സീഫ് യാത്രയപ്പ് നൽകി.

ഇരുപത്തിനാല് വർഷത്തെ സൗദി പ്രവാസം അവസാനിപ്പിച്ച് ബഹ്റൈനിലേക്കു സ്ഥലം മാറിപ്പോകുന്ന
ഡോക്ടർ സഗീറിന്റെ കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമായിരുന്നു എന്നും . അശരണായ നിരവധി പേരെ സഹായിക്കാൻ നിരവധി സാമൂഹ്യ, സാംസ്കാരിക കമ്മിറ്റികളിൽ അംഗങ്ങളായിട്ടുള്ള ഡോ സഗീറിനും അഡ്വ. സനീജക്കും കഴിഞ്ഞിട്ടുണ്ട് എന്നതും യാത്ര അയപ്പ് യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ എടുത്തു പറഞ്ഞു.

ജീവിതത്തെ ഭയപ്പാടോടെ കാണാതെ, സാഹചര്യങ്ങളെ അനുകൂലമാക്കി ആരോഗ്യ സംരക്ഷണത്തിന് മുൻതൂക്കം നൽകേണ്ട സമയമാണ് കോവിഡ് സമൂഹത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഡോ സഗീർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഡോ.സഗീറിനുള്ള മൊമെൻ്റോ സീഫ് പ്രസിഡൻ്റ് സുനിൽ മുഹമ്മദും അഡ്വ സനീജക്കുള്ള മൊമെൻ്റോ വനിതാ വേദി എക്സിക്യൂട്ടീവ് അംഗം ബിന്ധ്യ ബോണിയും കൈമാറി.

മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി സൗദി പ്രവാസി വനിതകളുടെ സാമുഹ്യ സംസ്കാരിക ഇടപെടലുകളെക്കുറിച്ച് ദീർഘകാലമായി ഇന്ത്യൻ ഇൻറർനാഷണൽ സ്‌കൂളിൽ അധ്യാപികയായിട്ടുള്ള അഡ്വ സനീജ വിശദീകരിച്ചു. വീടുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന വനിതകളുടെ സർഗാത്മകത പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകണം എന്ന് തന്റെ ദീർഘകാലത്തെ സാമൂഹിക ഇടപെടലിന്റെ അനുഭവത്തിൽ അവർ നിർദേശിച്ചു. പ്രസിഡൻ്റ് സുനിൽ മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിന് വർഗീസ് സ്വാഗതവും ചന്ദൻ ഷേണായ്, ബോണി, ഫൈസൽ വെള്ളാഞ്ഞി, വെൽഫെയർ കോഓർഡിനേറ്റർ ശ്രീ അൻവർ സാദിഖ് തുടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങൾ ആശംസയും നേർന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!