സ്വകാര്യ സ്കൂളുകളിൽ ഫീസ് നിയന്ത്രണത്തിന് ഷൂറ കൗൺസിലിൻ്റെ പിന്തുണ

മനാമ: ബഹ്‌റൈനിൽ സ്വകാര്യ സ്കൂളുകളെയും പരിശീലന സ്ഥാപനങ്ങളെയും ഫീസ് വർദ്ധിപ്പിക്കുന്നതിൽ നിന്ന് പരിമിതപ്പെടുത്തിയേക്കും. സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ഫീസ് കഴിഞ്ഞ വർദ്ധനവിൽ നിന്ന് മൂന്ന് വർഷത്തിനു ശേഷം മാത്രം പരമാവധി അഞ്ച് ശതമാനം വർദ്ധിപ്പിക്കാൻ അനുവദിക്കും. നാളെ, ഞായറാഴ്ച നടക്കാനിരിക്കുന്ന പ്രതിവാര സെഷനിൽ ഷൂറ കൗൺസിൽ അംഗങ്ങൾ ഇതിനെക്കുറിച്ച് തീരുമാനമെടുക്കും. എല്ലാ സാഹചര്യങ്ങളിലും ഫീസ് വർദ്ധനവിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം നിർബന്ധമാണ്.

ഇക്കാര്യത്തിൽ പാർലമെൻ്റ് എടുത്ത നടപടിയെ ഷൂറ കൗൺസിലിൻ്റെ സർവീസ് കമ്മറ്റി പിന്തുണച്ചു.