bahrainvartha-official-logo
Search
Close this search box.

തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തിൽ ആഗോളശരാശരിക്കും മുകളിൽ സ്ഥാനമുറപ്പിച്ച് ബഹ്‌റൈൻ

0001-18629330777_20210321_193817_0000

മനാമ: രാജ്യത്തെ 49 ശതമാനം തൊഴിലാളികളും ബഹ്‌റൈൻ സ്ത്രീകളാണെന്നും, ആഗോള ശരാശരിയായ 47 ശതമാനത്തെ പിന്നിലാക്കിയാണ് ഈ നേട്ടമെന്നും  സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്‌സിഡബ്ല്യു) സെക്രട്ടറി ജനറൽ ഹല അൽ അൻസാരി വെളിപ്പെടുത്തി. 

ബ​ഹ്​​റൈ​നി​ലെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ പ​കു​തി​യോ​ളം വ​നി​ത​ക​ലാണ്‌. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്​ പ​ദ​വി​ക​ളി​ലു​ള്ള ബ​ഹ്​​റൈ​ൻ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം 46 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഇ​ത്​ 34 ശ​ത​മാ​ന​മാ​ണ്. സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​ൽ 17 ശ​ത​മാ​ന​മാ​ണ്​ സ്​​ത്രീ​ക​ളു​ടെ പ്രാ​തി​നി​ധ്യം.

സ്​​ത്രീ പ​ദ​വി സം​ബ​ന്ധി​ച്ച യു.​എ​ൻ ക​മീ​ഷൻറെ 65ാമ​ത്​ സെ​ഷ​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ജീ​വി​ത​ത്തി​ൽ സ്​​ത്രീ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഹ​ല അ​ൽ അ​ൻ​സാ​രി. ​രാ​ജ്യ​ത്ത്​ സ്​​ത്രീ മു​ന്നേ​റ്റ​ത്തി​ന്​ പി​ന്തു​ണ ന​ൽ​കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ ഏ​റെ പു​രോ​ഗ​തി​യു​ണ്ടാ​ക്കി​യ​താ​യി അ​വ​ർ പ​റ​ഞ്ഞു. ര​ണ്ടു​ ദ​ശാ​ബ്​​ദം മു​മ്പാ​രം​ഭി​ച്ച ദേ​ശീ​യ പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. രാ​ഷ്​​ട്രീ​യ ജീ​വി​ത​ത്തി​ലും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന മേ​ഖ​ല​ക​ളി​ലും സ്​​ത്രീ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ്​ ഊ​ന്ന​ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!