പവിഴദ്വീപിലെ അഭിനയ പ്രതിഭകൾക്കായി ‘മല്ലു റോക്കേഴ്സ് ബഹ്റൈൻ’ കൂട്ടായ്മ രൂപീകരിച്ചു

മനാമ: ബഹ്റൈനിലെ അഭിനയ പ്രതിഭകൾക്കായി  ‘മല്ലു റോക്കർസ് ബഹ്‌റൈൻ’ കൂട്ടായ്മ രൂപീകരിച്ചു. മാർച്ച് 1 വെള്ളിയാഴ്ച ചേർന്ന സംഘടനാ രൂപീകരണ യോഗത്തിൽ മല്ലു റോക്കർസിന്റെ ലോഗോ പ്രകാശന കർമം നിർവഹിച്ചു. സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന കലാ സ്നേഹികളായ നസീഹ് യൂസഫ്, റായ്സ് മമ്മു, ജീവൻ കുമാർ, മുനീർ, പ്യാരി സാജൻ എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകൃതമായത്.

ടിക്- ടോക് എന്ന ചുവരിൽ മാത്രം ഒതുങ്ങി നിൽകാതെ ജനകീയ രംഗത്തേക്കുള്ള ചുവടുവെപ്പ് കൂടിയാകും ഈ കൂട്ടായ്മ എന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. ഏവർക്കും തുല്യ പങ്കാളിത്തവും കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയും ഒരുക്കി കൊടുക്കാൻ തങ്ങളാലാവും വിധം ശ്രമിക്കുമെന്ന കൂട്ടായ്മയുടെ ഭാരവാഹികൾ കൂട്ടിച്ചേർത്തു. ജാതി മത ഭേദമന്യേ പ്രായ വ്യത്യാസമില്ലാതെ പണ തൂക്കം നോക്കാതെ ഏതൊരാൾക്കും ഈ കൂട്ടായ്മയുടെ പങ്കാളിയാവാം. ഈ ഗ്രൂപ്പിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാനോ ഈ കൂട്ടായ്മയുടെ പങ്കാളികൾ ആവാനോ താല്പര്യമുള്ളവർക്ക് 33782313/ 3416 2929 / 3452 6749 എന്നീ നമ്പറുകളിൽ ബന്ധപെടാം.